Wednesday, 16 February 2022

വിദ്യാലയപ്പടി കടന്ന് ഒരുവട്ടം കൂടി

ഏഴ് വർഷങ്ങൾക്കിപ്പുറം വിദ്യാലയത്തിന്റെ പടിചവിട്ടുമ്പോൾ പേടിയോടെയും ആവേശത്തോടെയും ക്ലാസ്സ്മുറികളിലേക്ക് ഓടിയിരുന്ന വിദ്യാർത്ഥികൾ അല്ല ഞങ്ങളിന്ന്. അറിവിന്റെ വെളിച്ചം പകർന്നു നൽകാൻ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന അധ്യാപക വിദ്യാർത്ഥികളാണ്, ഭാവി അധ്യാപകരാണ്. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് school induction ന്റെ ഭാഗമായി ഞങ്ങൾ ഇരുപതുപേർ എത്തിയത്. ബാക്കിയുള്ളവർ മറ്റു പല സ്കൂളുകളിലേക്കും പോയിരുന്നു. ഗേറ്റ് കടന്നപ്പോൾത്തന്നെ കുട്ടികൾ വരിയായ് പോകുന്നത് കാണാമായിരുന്നു. 
ആദ്യംതന്നെ ഞങ്ങൾ പ്രിൻസിപ്പൽ ഫാദർ ബാബു റ്റി സർ നെയാണ് കണ്ടത്. സ്കൂളിനെപ്പറ്റിയും, അധ്യാപകർക്ക് വേണ്ട ഗുണങ്ങളെപ്പറ്റിയും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. വളരെ ആത്മവിശ്വാസമാണ് ആ വാക്കുകൾ നൽകിയത്. കൂടാതെ വൈസ് പ്രിൻസിപ്പൽ ബിജു ഗീവർഗീസ്‌ സർ ന്റെയും സ്റ്റാഫ് സെക്രട്ടറി യുടെയും സ്വീകരണവും ഞങ്ങൾക്ക് സന്തോഷം നൽകി. 
അതിനുശേഷം ഞങ്ങൾ സ്കൂൾ ലൈബ്രറി, ക്ലാസ് മുറികൾ, ഓഫീസുകൾ, ഗ്രൗണ്ട് എന്നിവ നിരീക്ഷിച്ചു. 
സ്കൂൾ മാഗസിൻ വഴി സ്കൂളിലെ വിവിധ പരിപാടികൾ, ആഘോഷങ്ങൾ, അംഗീകാരങ്ങൾ എന്നിവയെപ്പറ്റിയും അറിയാൻ സാധിച്ചു. ടീച്ചേഴ്സും മറ്റു സ്റ്റാഫുകളും വളരെയധികം ഞങ്ങളെ പിന്തുണച്ചു. 4 ദിവസങ്ങൾ ബാക്കിനിൽക്കെ സ്കൂളിനെപ്പറ്റി കൂടുതൽ ആഴത്തിൽ അറിയാനുള്ള ആകാംക്ഷയിൽ ആണ് ഞങ്ങൾ ഇന്ന് അവിടെനിന്നും ഇറങ്ങിയത്. 

No comments:

Post a Comment

Onam celebration

  Today was a blissful day. We all came wearing the tradition dress and the atmosphere was full of high spirit. We came early to prepare for...